Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ireland

ടി20 ​ലോ​ക​ക​പ്പ്; ഐ​റി​ഷ് പ​ട​യെ വീ​ഴ്ത്തി ല​ങ്ക​യ്ക്ക് ജ​യം

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പി​ല്‍ അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം. കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 20 റ​ണ്‍​സി​ന്‍റെ ജ​യ​മാ​ണ് ല​ങ്ക സ്വ​ന്ത​മാ​ക്കി​യ​ത്.​ സ്കോ​ർ: ശ്രീ​ല​ങ്ക 163/6 അ​യ​ര്‍​ല​ന്‍​ഡ് 143 (19.5).

164 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ അ​യ​ര്‍​ല​ന്‍​ഡി​ന് മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക്യാ​പ്റ്റ​ന്‍ പോ​ള്‍ സ്റ്റി​ര്‍​ലിം​ഗി​ന്‍റെ (ആ​റ്) അ​വ​ർ​ക്ക് ന​ഷ്ട​മാ​യി. പി​ന്നാ​ലെ റോ​സ് അ​ഡൈ​ര്‍ (34), ഹാ​രി ടെ​ക്റ്റ​ര്‍ (40), ലോ​ര്‍​ക​ന്‍ ട​ക്ക​ര്‍ (21) എ​ന്നി​വ​ര്‍ അ​ല്‍​പ​നേ​രം പി​ടി​ച്ചു​നി​ന്നു.

എ​ന്നാ​ല്‍ ടീ​മി​നെ ജ​യി​പ്പി​ക്കാ​ൻ ഇ​ത് മ​തി​യാ​യി​രു​ന്നി​ല്ല. ല​ങ്ക​യ്ക്ക് വേ​ണ്ടി വാ​നി​ന്ദു ഹ​സ​ര​ങ്ക, മ​ഹീ​ഷ് തീ​ക്ഷ​ണ എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ശ്രീ​ല​ങ്ക നി​ശ്ചി​ത ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 163 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

കു​ശാ​ല്‍ മെ​ന്‍​ഡി​സ് (43 പ​ന്തി​ല്‍ 56), കാ​മി​ന്ദു മെ​ന്‍​ഡി​സ് (19 പ​ന്തി​ല്‍ 44) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് ല​ങ്ക​യെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. അ​യ​ര്‍​ല​ന്‍​ഡി​ന് വേ​ണ്ടി ജോ​ര്‍​ജ് ഡോ​ക്ക്‌​റെ​ല്‍, ബാ​രി മ​ക്കാ​ര്‍​ത്തി എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

NRI

അ​യ​ർ​ല​ൻ​ഡി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജോ​യി​സ് തോ​മ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്കി​ൽ ഉ​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് ജോ​യി​സ് തോ​മ​സി​ന്‍റെ (33) പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച ന​ട​ക്കും.

വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഏ​ഴ് വ​രെ ഫെ​ർ​മോ​യി​ലെ റൊ​ണാ​യി​ൻ​സ് ഫു​ണ​റ​ൽ ഹോ​മി​ലാ​ണ് പൊ​തു​ദ​ർ​ശ​നം.

ഇ​ടു​ക്കി ക​മ്പം​മേ​ട് വി​ല​ങ്ങു പാ​റ​യി​ൽ ജോ​യി​സ് തോ​മ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കോ​ർ​ക്ക് കോ​ർ​ണ​റോ​ഡി​ന് സ​മീ​പ​ത്ത് തെ​ന്നി മാ​റി റോ​ഡി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ജോ​ലി​സ്ഥ​ല​മാ​യ ന​ഴ്സിം​ഗ് ഹോ​മി​ൽ നി​ന്നും മ​ട​ങ്ങു​മ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ൽ ന​ട​ക്കും. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ഉ​ണ്ട്.

NRI

അ​യ​ർ​ല​ൻ​ഡി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ രോ​ഗം പ​ട​രു​ന്നു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത വി​ധം ഇ​ൻ​ഫ്ലു​വ​ൻ​സ രോ​ഗം പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യൂ​റോ​പ്പി​ൽ അ​യ​ർ​ല​ൻ​ഡ് ഏ​റ്റ​വും അ​ധി​കം ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​രി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​യു​ടെ പോ​സി​റ്റീ​വ് നി​ര​ക്ക് 50 ശ​ത​മാ​ന​മാ​ണ്. അ​യ​ൽ രാ​ജ്യ​മാ​യ യു​കെ​യി​ലെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല.

ഫ്ലൂ​വി​നെ​തി​രേ​യു​ള്ള വാ​ക്സി​ൻ എ​ടു​ക്കാ​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ വീ​ട്ടി​ൽ ത​ന്നെ തു​ട​രാ​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി രോ​ഗി​ക​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് സാ​ധാ​ര​ണ​ഗ​തി​യി​ൽ ഫ്ലൂ ​വ്യാ​പ​നം കൂ​ടാ​റാ​ണ് പ​തി​വ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഫ്ലൂ ​വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു.

ഈ ​വ​ർ​ഷം ഫ്ലൂ​വി​നെ​തി​രെ പ്ര​ത്യേ​കി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും ഫ്ലൂ​ബാ​ധി​ക​ളു​ടെ എ​ണ്ണം ഏ​റു​ക​യാ​ണ്.

NRI

അ​യ​ർ​ല​ൻ​ഡി​ൽ ത​പ​സ്യ​യു​ടെ "ആ​ർ​ട്ടി​സ്റ്റ്' നാ​ട​കം 21ന് ​അ​ര​ങ്ങേ​റും

ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ബ്ലാ​ഞ്ച​ട്സ്ടൗ​ൺ ന​ട​ത്തു​ന്ന ചാ​രി​റ്റി ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ബ്ലി​ൻ ത​പ​സ്യ​യു​ടെ ഏ​റ്റ​വും പു​തി​യ നാ​ട​കം "ആ​ർ​ട്ടി​സ്റ്റ്' ഈ ​മാ​സം 21ന് ​രാ​ത്രി ഏ​ഴി​ന് ഡ​ബ്ലി​ൻ സൈ​ന്‍റോ​ള​ജി ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റും.

മി​ക​ച്ച അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ളും ഗാ​ന​രം​ഗ​ങ്ങ​ളും നൃ​ത്ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ദൃ​ശ്യാ​നു​ഭ​വ​മാ​കും "ആ​ർ​ട്ടി​സ്റ്റ്'. ഏ​റെ സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​നാ​കു​ന്ന ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന നാ​ട​ക​മാ​ണ് "ആ​ർ​ട്ടി​സ്റ്റ്'.

"ഇ​സ​ബെ​ൽ', "ലോ​സ്റ്റ് വി​ല്ല', "ഒ​രു​ദേ​ശം നു​ണ പ​റ​യു​ന്നു', "പ്ര​ള​യം' തു​ട​ങ്ങി പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യ നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ ഒ​രു​ക്കി​യ ഡ​ബ്ലി​ൻ ത​പ​സ്യ​യു​ടെ ഈ ​ക​ലാ​സൃ​ഷ്ടി​ക്കാ​യി അ​യ​ർ​ല​ൻ​ഡി​ലെ നാ​ട​കാ​സ്വാ​ദ​ക​ർ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്

പ്ര​മു​ഖ അ​ഭി​നേ​താ​ക്ക​ളാ​യ തോ​മ​സ് അ​ന്തോ​ണി, പ്രി​ൻ​സ് ജോ​സ​ഫ് അ​ങ്ക​മാ​ലി, സ​ജി കൂ​വ​പ്പ​ള്ളി​ൽ, സ്മി​ത അ​ല​ക്സ്, ര​ശ്മി ര​വീ​ന്ദ്ര​നാ​ഥ്‌, വി​നോ​ദ് മാ​ത്യു, ജോ​ൺ മാ​ത്യു, ജോ​സ് ജോ​ൺ, റോ​ളി ചാ​ക്കോ, ജി​സ്ന ബാ​സ്റ്റി​ൻ, ബി​ന്നെ​റ്റ് ഷി​ൻ​സ്, മാ​ർ​ട്ടി​ൻ പു​ലി​ക്കു​ന്നേ​ൽ, ലി​ൻ​സ് ഡെ​ന്നി, ഐ​റി​ൻ ടോ​ണി, ഇ​വാ​ൻ ജി​യോ, റി​യാ​ന ജി​നേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ രം​ഗ​ത്ത്.

സ​ലി​ൻ ശ്രീ​നി​വാ​സ് ര​ചി​ച്ച ആ​ർ​ട്ടി​സ്റ്റി​ന്‍റെ സം​ഗീ​തം സിം​സ​ൺ ജോ​ൺ, ഗാ​ന​ര​ച​ന ജെ​സി ജേ​ക്ക​ബ്, നൃ​ത്ത​സം​വി​ധാ​നം വി​ഷ്ണു ശ​ങ്ക​ർ എ​ന്നി​വ​രും ഈ ​നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​നം ബി​നു ആ​ന്‍റ​ണി​യും തോ​മ​സ് അ​ന്തോ​ണി​യും ചേ​ർ​ന്നാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ചാ​രി​റ്റി ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഈ ​പ്ര​ദ​ർ​ശ​നം അ​യ​ർ​ല​ൻ​ഡി​ലെ ക​ലാ​സ്നേ​ഹി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഒ​രു സാ​യാ​ഹ്ന​മാ​യി മാ​റും.

NRI

അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ബി​ജു വ​റ​വു​ങ്ക​ലി​ന്‍റെ പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്‌ച

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി​യാ​യ ബി​ജു വ​റ​വു​ങ്ക​ലി​ന്‍റെ (53) പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി ഏഴ് വ​രെ എ​ന്നീ​സ്കോ​ർ​ത്തി ബ്രൗ​ൺ​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ലാ​ണ് പൊ​തു​ദ​ർ​ശ​നം. ‌

സം​സ്കാ​രം പി​ന്നീ​ട് സ്വ​ദേ​ശ​ത്ത് ന​ട​ക്കും. പാ​ലാ ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി​യാ​യ ബി​ജു വ​റ​വു​ങ്ക​ൽ വെ​ക്സ് ഫോ​ർ​ഡ് എ​ന്നി​സ്കോ​ർ​ത്തി ഹോ​ളി ഗ്രി​ൽ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​യാ​യി​രു​ന്നു.

ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: അ​ശ്വി​ൻ, അ​ർ​ച്ച​ന.

NRI

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​ക​ള​ട​ങ്ങു​ന്ന അ​ന്താ​രാഷ്‌ട്ര റോ​ബോ​ട്ടി​ക്സ് മ​ത്സ​ര​ടീ​മി​ന് സ്വീ​ക​ര​ണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​നാ​മ​യി​ൽ ന​ട​ന്ന അ​ന്താ​രാഷ്‌ട്ര റോ​ബോ​ട്ടി​ക്സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മി​ക​ച്ച വി​ജ​യം നേ​ടി​യ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ഡ​ബ്ലി​ൻ വിമാനത്താവളത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ല​യാ​ളി​ക​ൾ അ​ട​ങ്ങു​ന്ന ആ​റം​ഗ ടീ​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

200 ഓ​ളം രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഈ ​വ​ർ​ഷ​ത്തെ ഗെ​യി​മാ​യ ഇ​ക്കോ ഇ​ക്വി​ലി​ബ്രി​യം മ​ത്സ​ര​ത്തി​ൽ ഐ​റീഷ് ടീം ​മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി എ​ട്ടാം സ്ഥാ​ന​ത്ത് എ​ത്തി. അ​മേ​രി​ക്ക​യി​ലെ പ​നാ​മ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ ജോ​യ​ൽ ഇ​മ്മാ​നു​വ​ൽ, അ​മ​ൽ രാ​ജേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീ​മാ​ണ് മി​ക​ച്ച വി​ജ​യം കൊ​യ്ത​ത്.

എ​ലി​യേ​റ്റ് മോ​റീ​സ്, ഡി​ജെ മോ​ള​ൻ, സ​ഹ​സ് ഷാ​വ​ന്ത്, ഒ​ലീ​വി​യ ക്ലി​യ​റി എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് ടീം ​അം​ഗ​ങ്ങ​ൾ. ഒ​ളി​മ്പി​ക്സ് രീ​തി​യി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര റോ​ബോ​ട്ടി​ക്സ് മ​ത്സ​ര​മാ​ണി​ത്. ഫ​സ്റ്റ് ഗ്ലോ​ബ​ൽ ച​ല​ഞ്ച് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ ഒ​രു റോ​ബോ​ട്ട് നി​ർ​മി​ക്കു​ക​യും പ്രോ​ഗ്രാം ചെ​യ്യു​ക​യും ആ​ണ് വേ​ണ്ട​ത്.

 

NRI

ഫാ. ​രാ​ജേ​ഷ് ജോ​സ​ഫി​ന്‍റെ മാ​താ​വ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു

ഡ​ബ്ലി​ന്‍: ഡ​ബ്ലി​നി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഫാ. ​രാ​ജേ​ഷ് ജോ​സ​ഫ് മേ​ച്ചി​റാ​ക​ത്തി​ന്‍റെ മാ​താ​വും കു​ടി​യാ​ന്മ​ല പൊ​ട്ടം​പ്ലാ​വി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ല്‍ ഒ​രാ​ളാ​യ ജോ​സ​ഫ് മേ​ച്ചി​റാ​ക​ത്തി​ന്‍റെ (പാ​പ്പ​ച്ച​ന്‍) ഭാ​ര്യ​യു​മാ​യ മേ​ച്ചി​റാ​ക​ത്ത് ത്രേ​സ്യാ​മ്മ ജോ​സ​ഫ്(83) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഞാ​യ​റാ​ഴ്ച 2.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ക്കും. പ​രി​യാ​രം മ​ദ​ര്‍ തെ​രേ​സ ദേ​വാ​ല​യ​ത്തി​ലെ സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം സം​സ്‌​കാ​രം ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സെ​മി​ത്തേ​രി​യി​ല്‍ ന​ട​ത്ത​പ്പെ​ടും.

മ​ട​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ബേ​ബി (പ​രി​യാ​രം), എ​ല്‍​സി (ര​ത്ന​ഗി​രി), ബാ​ബു (പ​രി​യാ​രം), സ​ണ്ണി (പ​യ്യ​ന്നൂ​ര്‍), ബി​ജു (പ​യ്യ​ന്നൂ​ര്‍), ബി​ന്ദു (അ​യ​ര്‍​ല​ൻ​ഡ്), ജ​യ്‌​സ് (പ​രി​യാ​രം) ഫാ. ​രാ​ജേ​ഷ് (അ​യ​ര്‍​ല​ൻ​ഡ് - ത​ല​ശേ​രി അ​തി​രൂ​പ​ത).

മ​രു​മ​ക്ക​ള്‍: ജോ​ളി പേ​ഴും​കാ​ട്ടി​ല്‍, ആ​ന്‍റ​ണി പൂ​വേ​ലി​ല്‍, ഷാ​ന്‍റി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ഷീ​ജ ഞ​ള്ളി​മാ​ക്ക​ല്‍, ടീ​മ മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്നേ​ല്‍, ജോ​ണ്‍​സ​ണ്‍ ത​യ്യി​ല്‍, ഷെ​ര്‍​ലി മെ​ന്‍​ഡോ​ണ്‍​സ.

Latest News

Up